Vismaya News
Connect with us

Hi, what are you looking for?

HEALTH

ആര്‍ത്തവസമയത്ത് കഴിക്കാം ഡാർക്ക് ചോക്ലേറ്റ്; ഗുണങ്ങൾ അറിയാം

ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങയിട്ടുള്ള നാരുകള്‍, കഫീന്‍, മഗ്‌നീഷ്യം എന്നീ മൂന്ന് ഘടകങ്ങളും ദഹനത്തെ മെച്ചപ്പെടുത്തുന്നു.സാധാരണ ചോക്ലേറ്റിനേക്കാൾ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.കൊക്കോ അധികമടങ്ങിയ ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റാണ് പോഷക സമ്പന്നമായി കണക്കാക്കുന്നത്.

പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും അയേണും മഗ്നീഷ്യവും കോപ്പറുമെല്ലാം ഡാർക്ക് ചോക്ലേറ്റിലുണ്ട്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ ഹൃദയത്തിലേക്ക് നല്ലരീതിയിൽ രക്തം എത്തുകയും ചെയ്യും. അതിനാൽ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥയകളെ തടയാൻ ഇത് സഹായിക്കും. ഇടയ്‌ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വയറുവേദന ഉൾപ്പെടെ ഒഴിവാക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും മികച്ച പ്രതിവിധി കൂടിയാണ് ഡാർക്ക് ചോക്ലേറ്റ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...