Vismaya News
Connect with us

Hi, what are you looking for?

CRIME

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഗിരിജയെ ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ഫോണ്‍ വിളി തുടര്‍ന്നിരുന്നു. ഇന്ന് ഷൈനിയെ ഭര്‍ത്താവ് സോജോ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് യുവതിയുടെ ഇരുകാല്‍മുട്ടുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...