Vismaya News
Connect with us

Hi, what are you looking for?

EDUCATION

പ്ലസ് ടുകാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്.സി 2024 സെപ്റ്റംബർ ഒന്നിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) നേവൽ അക്കാദമി പരീക്ഷ വഴി കര, വ്യോമ, നാവിക ഉൾപ്പെടെയുള്ള പ്രതിരോധ സേനകളിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. അവിവാഹതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://upsc.gov.in ൽ. അപേക്ഷ ഓൺലൈനായി www.upsconline.nic.inൽ ജൂൺ നാല് വൈകീട്ട് ആറുമണി വരെ സമർപ്പിക്കാം. തെറ്റ് തിരുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ജൂൺ 5-11 വരെ സൗകര്യം ലഭിക്കും.കര, വ്യോമ, നാവിക അടങ്ങിയ 154ാമത് എൻ.ഡി.എ കോഴ്സിലേക്കും 116ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്സിലേക്കുമാണ് തെരഞ്ഞെടുപ്പ്. കോഴ്സുകൾ 2025 ജൂലൈ രണ്ടിന് ആരംഭിക്കും. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ആകെ 404 ഒഴിവുകളാണുള്ളത്. എൻ.ഡി.എ-ആർമി-208 (പത്ത് ഒഴിവുകൾ വനിതകൾക്ക്), നേവി 42 (6 ഒഴിവുകൾ വനിതകൾക്ക്); എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിതകൾ 2); നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം) 34 (വനിതകൾ 5).

യോഗ്യത: കരസേനയിലേക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ് ടു പാസായിരുന്നാൽ മതി. എന്നാൽ വ്യോമ, നാവിക വിഭാഗങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2006 ജനുവരി രണ്ടിന് മുമ്പോ 2009 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ജൂനിയർ കമീഷൻഡ് ഓഫിസറുടെ കുട്ടികൾ മുതലായ വിഭാഗങ്ങളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സെലക്ഷൻ: യു.പി.എസ്.സി ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ ലിസ്റ്റ് തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ഇന്റലിജൻസ്, പേഴ്സനാലിറ്റി ടെസ്റ്റിന് അഥവാ ഇന്റർവ്യൂവിന് ക്ഷണിക്കും. സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും ഇന്റലിജൻസ് ടെസ്റ്റിലുമൊക്കെ യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തി തിരഞ്ഞെടുക്കും. എയർഫോഴ്സ് ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് പൈലറ്റ് അഭിരുചി പരീക്ഷയുമുണ്ടാവും.പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...