Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഷെയ്‍ൻ നിഗത്തിന്റെ തമിഴ് ചിത്രം; നായികയാകാൻ തെലുങ്ക് നടി

മലയാളികളുടെ പ്രിയപ്പെട്ട ഒരു യുവ നടനാണ് ഷെയ്‍ൻ നിഗം. ഷെയ്‍ൻ നിഗം ഇനി തമിഴ് സിനിമയിലേക്കും ചുവടുവെക്കുന്നുവെന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വാലി മോഹൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മദ്രാസ്‍ക്കാരൻ എന്ന പേര് നൽകിയിരിക്കുന്ന തമിഴ് ചിത്രത്തില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുക തെലുങ്ക് നടി നിഹാരികയാണ്.

ഷെയ്‍ൻ നിഗം നായകനായി മുൻപ് പുറത്തിറങ്ങിയ ചിത്രം വേല ആണ്. ശ്യാം ശശിയാണ് വേലയുടെ സംവിധാനം നിര്‍വഹിച്ചത്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു ചെയ്തിരുന്നത്. സണ്ണി വെയ്‍നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ലിറ്റില്‍ ഹാര്‍ട്‍സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്.

You May Also Like

KERALA NEWS

ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ഫീസ് നിശ്ചയിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ഫീസ് നിശ്ചയിച്ചതിലൂടെ സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 20% മുതൽ 30...

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

HEALTH

ജപ്പാനിൽ പടർന്നുപിടിച്ച് മാരക ബാക്ടീരിയ. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മാരകമായി മാറുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന അപൂർവ്വ ബാക്ടീരിയയാണ് ജപ്പാനിൽ പടർന്നു പിടിക്കുന്നത്. പുതിയ ബാക്ടീരിയയുടെ വ്യാപനം രാജ്യത്തെ കോവിഡ്...