Vismaya News
Connect with us

Hi, what are you looking for?

COOKERY

സോഷ്യല്‍ മീഡിയയിൽ താരമായി മാംഗോ സ്റ്റിക്കി റൈസ്; മാമ്പഴക്കാലം തീരും മുൻപേ തയ്യാറാക്കി നോക്കിയാലോ…

സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായ ഒട്ടേറെ വിഭവങ്ങളുണ്ട്. അത്തരത്തിൽ ഉള്ള ഒരു വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. ഇതൊരു പരമ്പരാഗത തായ് ഡെസ്സേര്‍ട്ടാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് റാപ്പർ മില്ലിയാണ് ഈ വിഭവത്തെ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കുന്നതിൽ വലിയ പങ്കു വഹിച്ച ഒരാൾ.തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വേനല്‍ക്കാലത്ത് തായ്‌ലന്‍ഡില്‍ ഏറെ പ്രചാരത്തിലുള്ള വിഭവം കൂടിയാണിത്.

ചേരുവകൾ

സ്റ്റിക്കി റൈസ്- അരകപ്പ്

തേങ്ങാപ്പാൽ- 1 കപ്പ്

പഞ്ചസാര- 5 ടേബിൾ സ്പൂൺ

ഉപ്പ്- കാൽ ടീസ്പൂൺ

കോൺഫ്ളവർ- അര ടേബിൾ സ്പൂൺ

നന്നായി പഴുത്ത മാങ്ങ- 1

എള്ള് വറുത്തത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റിക്കി റൈസ് നന്നായി കഴുകിയതിനു ശേഷം കുക്കറിൽ വേവിച്ചെടുക്കുക. ഒരു പാനിൽ തേങ്ങാപ്പാൽ, പഞ്ചസാര, ഉപ്പ് എന്നിവ ചൂടാക്കുക. പഞ്ചസാര പൂർണ്ണമായും അലിയുന്നതുവരെ ചൂടാക്കുക. വേവിച്ച ചോറിലേക്ക് ചൂടാക്കി വച്ച തേങ്ങാപ്പാൽ- പഞ്ചസാര മിശ്രിതം അൽപ്പം ചേർക്കുക. നന്നായി ഇളക്കി മൂടി വയ്‌ക്കുക.

ബാക്കിയുള്ള മിശ്രിതം വീണ്ടും ചെറിയ തീയിൽ വയ്‌ക്കുക, അതിലേക്ക് കോൺഫ്ലോർ ചേർത്ത് നന്നായി കുറുകി വരുന്ന വരെ ചൂടാക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മാമ്പഴം മുറിക്കുക.

തയ്യാറാക്കി വച്ച റൈസ് ഒരു ചെറിയ ബൗളിൽ എടുത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി അമർത്തുക. ശേഷം ആ പാത്രത്തിന്റെ ഷേപ്പിൽ മോൾഡ് ചെയ്ത റൈസ് പ്ലേറ്റിലേക്ക് സെർവ് ചെയ്യുക. ചുറ്റും മാമ്പഴം വച്ച് അലങ്കരിക്കുക.
ചോറിനും മാമ്പഴത്തിനും മുകളിലായി കോൺഫ്ളെവർ- തേങ്ങാപ്പാൽ- പഞ്ചസാര മിശ്രിതം ഒഴിക്കുക. വറുത്ത എള്ള് കൂടി വിതറി അലങ്കരിച്ചതിനു ശേഷം കഴിക്കാം.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...