Vismaya News
Connect with us

Hi, what are you looking for?

EDUCATION

സിലബസ് മാറിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപ് എത്തും; പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു

സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സിലബസ് മാറിയ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ വിതരണത്തിന് എത്തും. സംസ്ഥാനത്ത് സിലബസ് മാറ്റം വരുത്തിയ ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു. കാക്കനാടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലാണ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി കൊണ്ടിരിക്കുന്നത്. 2.08 കോടി പുസ്തകങ്ങൾ ആവശ്യമുള്ളിടത്ത് 80% പാഠ പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായി ഡിപ്പോകളിൽ എത്തിച്ചിട്ടുണ്ട്.ഇത്തവണ 1, 3, 5, 7, 9 ക്ലാസുകളിലെ പാഠ പുസ്തകങ്ങളുടെ സിലബസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അച്ചടി പൂർത്തിയായ 80 ശതമാനം പുസ്തകങ്ങളും ഡിപ്പോകളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവ കൂടി എത്രയും പെട്ടെന്ന് അച്ചടി പൂർത്തിയാക്കി ജൂൺ ആദ്യ വാരം സ്കൂൾ തുറക്കുന്നതിനു മുൻപ് ഡിപ്പോകളിൽ എത്തിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

2, 4, 6, 8, 10 ക്ലാസുകളിലെ പുസ്തകങ്ങളുടെ സിലബസിൽ ഇത്തവണ മാറ്റമില്ല.ഈ പുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി 1.44 കോടി പുസ്തകങ്ങൾ കഴിഞ്ഞ മാർച്ചിൽ തന്നെ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. അതേ സമയം സ്കൂൾ തുറക്കുന്നതിനു മുൻപ് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം എന്നും നേരത്തെ തന്നെ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...