വേഷമിട്ട എല്ലാ ചിത്രങ്ങളും തന്റേതായ അഭിനയ ശൈലി കൊണ്ട് മികച്ചതാക്കിയ താരമാണ് സാനിയ ഇയ്യപ്പൻ. യുവ നടിമാരിൽ ഏറെ ശ്രദ്ധേയയായ താരം പല തവണ വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ ഫിലിപ്പീൻസിൽ തന്റെ കൂട്ടുകാർക്കൊപ്പം ഉള്ള അവധിക്കാല ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. അതീവ ഗ്ലാമറസ് ആയ ചിത്രങ്ങളിൽ ബിക്കിനി ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങളും ഉണ്ട്. നിരവധി പേരാണ് താരം പങ്കുവെച്ച ചിത്രങ്ങളെ അനുകൂലിച്ചും വിമർശിച്ചും രംഗത്തു വന്നിട്ടുള്ളത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്ത് എത്തിയ താരത്തിന്റെ ‘ക്യൂൻ’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതു കൂടാതെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ സാനിയ കൈകാര്യം ചെയ്തിട്ടുണ്ട്.നടൻ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത സാനിയ വേഷമിടുന്ന ലൂസിഫറിന്റെ തന്നെ രണ്ടാം ഭാഗമായി അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)