Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത്; കർശന നിർദേശവുമായി ഹൈക്കോടതി

മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുവദിക്കരുത് എന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത് എന്നാണ് സർക്കാറിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.മരം മുറി തടയാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ച ഹൈക്കോടതി വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നത് മരം മുറിച്ചു മാറ്റാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി. മരങ്ങൾ തണലും ശുദ്ധമായ ഓക്സിജനും കിളികൾക്കും മൃഗങ്ങൾക്കും അഭയവും നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മതിയായ കാരണമില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടി മാറ്റരുതെന്നും അതിനുള്ള ഒരു അപേക്ഷയും സർക്കാർ അനുവദിക്കരുതെന്നും നിർദ്ദേശം നൽകി.

വനം വകുപ്പ് നേരത്തെ പാലക്കാട് പൊന്നാനി റോഡിൽ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറക്കുന്ന മരം വെട്ടി മാറ്റാൻ അനുമതി തേടി നൽകിയ അപേക്ഷ നിരസിച്ചിരുന്നു. വനം വകുപ്പിന്റെ അപേക്ഷ നിരസിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുമെന്നത് മരം മുറിക്കാനുള്ള ന്യായീകരണം അല്ലെന്നും വ്യക്തമാക്കി കൊണ്ടുള്ളതാണ് കോടതിയുടെ ഉത്തരവ്.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...