Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടൻ ഇടവേള ബാബു ‘അമ്മ’യിൽ നിന്ന് സ്ഥാനമൊഴിയുന്നു; ഒപ്പം മോഹൻ ലാലും സ്ഥാനമൊഴിയുന്നു എന്ന് സൂചന

നടൻ ഇടവേള ബാബു അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നു. അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്‌ക്ക് ചുമക്കേണ്ടി വരുന്നു എന്നത്  മൂലമാണ് എന്നാണ് സൂചന. നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്, കാൽ നൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ നടൻ മോഹൻലാലും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

വലിയ സ്ഥാനമാറ്റങ്ങൾ ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ വെച്ചുണ്ടാകാം. ഇടവേള ബാബു കഴിഞ്ഞ തവണയും സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് ആദരിച്ചിരുന്നു.അതേസമയം അമ്മയുടെ പൊതുയോഗം നടക്കുക ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ്. സംഘടനയില്‍ വോട്ടവകാശമുള്ളത് 506 അംഗങ്ങൾക്കാണ്. പത്രികകൾ ജൂൺ മൂന്നുമുതൽ സ്വീകരിക്കും.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...