ഈ വർഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്ക് മോശം സമയമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ നേടിയപ്പോൾ പുതിയ തമിഴ് റിലീസുകളേക്കാള് റീ റിലീസുകള്‍ക്കാണ് പ്രേക്ഷകര്‍ എത്തിയത്. ധനുഷ്, ശിവകാര്ത്തികേയന് ചിത്രങ്ങള്‍ക്കുപോലും വലിയ പ്രീതി നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ തമിഴ് ഒരു ചിത്രം കോളിവുഡിന്റെ നിരാശയെ മറികടക്കുന്ന പ്രകടനം ബോക്സ് ഓഫീസില്‍ കാഴ്ചവെക്കുകയാണ്.സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ അറണ്‍മണൈ 4 എന്ന ചിത്രമാണ് അത്. തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി വിഭാഗത്തിലെ ചിത്രത്തിന്റെ റിലീസ് മെയ് 3 ന് ആയിരുന്നു. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രത്തിന്റെ മൂന്ന് ആഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ആഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 88 കോടിയാണ്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് 58.25 കോടി സ്വന്തമാക്കിയത്. കര്‍ണാടകത്തില്‍ നിന്ന് 4 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 6.5 കോടിയും. എന്നാല്‍ കേരളത്തില്‍ നിന്ന് ചിത്രം കാര്യമായ കളക്ഷൻ ഉണ്ടാക്കിയില്ല.
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)