സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് ബി ജെ പി. തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങൾ അപമാനകരമാണെന്ന് പ്രഥമ ദൃഷ്ട്യാ നിരീക്ഷിച്ച കോടതി തൃണമൂൽ കോൺഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങൾ കൊൽക്കത്ത ഹൈക്കോടതി വിലക്കിയതിനെതിരായ ഹർജിയിൽ ഇടപെടുകയും ചെയ്തില്ല.കോൺഗ്രസിനെതിരായ പരസ്യങ്ങൾ കൊൽക്കത്ത ഹൈക്കോടതി വിലക്കിയതിനെ തുടർന്നാണ് ബി ജെ പി ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങൾ അപമാനകരമാണെന്ന പരാമർശത്തെ തുടർന്ന് ഹർജി പിൻവലിക്കുകയാണ് ബി ജെ പി അറിയിക്കുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു പുറമേ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെയും ലംഘനമാണ് എന്ന് കൊൽക്കത്ത ഹൈക്കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. വോട്ടിംഗ് ദിനത്തിലും നിശബ്ദ പ്രചാരണ ദിനത്തിലും ബി ജെ പി ടെലിവിഷൻ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലാണ് കോടതി ഇപ്പോൾ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. നേരത്തെ കൊൽക്കത്ത ഹൈക്കോടതി പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനു പുറമേ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചട്ടങ്ങളുടെയും ലംഘനമാണ് എന്ന് നിരീക്ഷിച്ചിരുന്നു.
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)