Vismaya News
Connect with us

Hi, what are you looking for?

NEWS

കാലില്‍ ഈ ലക്ഷണങ്ങളെല്ലാം കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാം; പിഎഡിക്ക് സാധ്യത, എന്താണിത് അറിയാം ഇക്കാര്യങ്ങൾ

നടക്കുമ്പോഴും പടികൾ കയറുമ്പോഴും കാലിലെ മാംസപേശികളിൽ വലിവ്, വേദന, തളർച്ച എന്നിവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്. പിഎഡി ( പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്) എന്ന, ഹൃദയത്തെ ബാധിക്കുന്ന അവസ്ഥയിലാണ് അധികവും ഇത്തരം കാല്‍ വേദന ലക്ഷണമായി വരുന്നത്.രക്തയോട്ടം തടസപ്പെടുന്ന രീതിയിൽ കൈകാലുകളിലെ രക്തക്കുഴലുകൾ ചുരുങ്ങുന്ന രോഗാവസ്ഥയാണ് പെരിഫെറൽ ആർട്ടറി ഡിസീസ് (പിഎഡി). ഇത് കൂടുതൽ ബാധിക്കുന്നത് കാലുകളെയാണ്. ഓക്‌സിജനും പോഷകങ്ങളും അടങ്ങിയ രക്തം ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ധമനികളിൽ തടസം ഉണ്ടായാൽ, ആവശ്യമായ അളവിൽ ഓക്‌സിജൻ ലഭിക്കാതെ വരുന്നു.

വേദനയ്‌ക്ക് പുറമെ അസ്വസ്ഥത, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കാലില്‍ അനുഭവപ്പെടുന്നതും പിഎഡിയുടെ ഭാഗമായാകാം. പിഎഡിയാണെങ്കില്‍ സമയത്തിന് കണ്ടെത്തി ചികിത്സ തേടാനായില്ലെങ്കില്‍ അത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) അടക്കമുള്ള അവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം.മുട്ടിന് താഴെ കാലിന് പിന്നിലായുള്ള മസിലുകളിലായിരിക്കും അധികവും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായുണ്ടാകുന്ന വേദന അനുഭവപ്പെടുക. കായികമായ എന്തെങ്കിലും കാര്യങ്ങളിലേര്‍പ്പെടുമ്പോഴാണ് വേദന അധികവും അനുഭവപ്പെടുക. വ്യായാമം ചെയ്യുമ്പോഴോ, പടി കയറുമ്പോഴോ, അല്‍പദൂരം നടക്കുമ്പോഴോ, ഓടുമ്പോഴോ എല്ലാം ഈ വേദന വരാം.പുകവലിയാണ് പിഎഡിയുടെ മുഖ്യകാരണം. പുക ഉള്ളിലെത്തിയാൽ അതിലടങ്ങിയിരിക്കുന്ന വിഷാംശം കട്ടികൂടിയ ഒരു ആവരണമായി (Plaque) രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. ഇത് രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. പ്രമേഹം, അമിതഭാരം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ നില, 50 വയസിനു മുകളിൽ പ്രായം എന്നിവയും കാരണങ്ങളാണ്. പിഎഡി പാരമ്പര്യ രോഗമായും കണ്ടുവരാറുണ്ട്.പിഎഡിയുടെ ലക്ഷണങ്ങൾ തെറ്റായി വിലയിരുത്തപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ രോഗം തുടക്കത്തിൽ തിരിച്ചറിയാതെ പോകാറുണ്ട്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ വാസ്‌കുലാർ സർജന്റെ നിർദേശാനുസരണം മരുന്നുകളിലൂടെയും മികച്ച ജീവിതചര്യകളിലൂടെയും പിഎഡി 90 ശതമാനവും മാറ്റിയെടുക്കാൻ കഴിയും.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

HEALTH

ജപ്പാനിൽ പടർന്നുപിടിച്ച് മാരക ബാക്ടീരിയ. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മാരകമായി മാറുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന അപൂർവ്വ ബാക്ടീരിയയാണ് ജപ്പാനിൽ പടർന്നു പിടിക്കുന്നത്. പുതിയ ബാക്ടീരിയയുടെ വ്യാപനം രാജ്യത്തെ കോവിഡ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...