Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി | പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ശുപാർശ. 

മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് സർവ്വകലാശാലയും രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികൾ അന്തിമ പഠന റിപ്പോർട്ട് നൽകിയാൽ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസുമാണ് നൽകിയത്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

HEALTH

ജപ്പാനിൽ പടർന്നുപിടിച്ച് മാരക ബാക്ടീരിയ. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മാരകമായി മാറുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന അപൂർവ്വ ബാക്ടീരിയയാണ് ജപ്പാനിൽ പടർന്നു പിടിക്കുന്നത്. പുതിയ ബാക്ടീരിയയുടെ വ്യാപനം രാജ്യത്തെ കോവിഡ്...