Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മുകേഷിന്റെ മുന്നൂറാമത് ചിത്രം ഫിലിപ്പ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുകേഷ് നായകനാകുന്ന ഫിലിപ്പ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ച് ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ‘ഹെലന്‍’ ടീം ആണ് ചിത്രം ഒരുക്കുന്നത്. മുകേഷിന്റെ സിനിമാ ജീവിതത്തിലെ മുന്നൂറാമത് ചിത്രമാണിത്.

മുകേഷിനോപ്പം ഇന്നസെന്റ ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബര്‍ 24ന് തീയറ്ററുകളില്‍ എത്തും. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്.

ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്നു മക്കളുമൊത്ത് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. വേള്‍ഡ് വൈഡ് തീയട്രിക്കല്‍ റൈറ്‌സ് – 90’സ് പ്രൊഡക്ഷന്‍.

സംഗീതം – ഹിഷാം അബ്ദുള്‍ വഹാബ്, ക്യാമറ – ജെയ്‌സണ്‍ ജേക്കബ് ജോണ്‍, എഡിറ്റിംഗ് – നിധിന്‍ രാജ് അരോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനീത് ജെ പുള്ളാടന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈന്‍ – ദിലീപ് നാഥ്, കോസ്റ്റ്യൂംസ് – അരുണ്‍ മനോഹര്‍, മേക്കപ്പ് – മനു മോഹന്‍, ലിറിക്സ് – അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രന്‍, വി എഫ് എക്സ് – അക്‌സെല്‍ മീഡിയ, സൗണ്ട് ഡിസൈന്‍ & മിക്സ് – ആശിഷ് ഇല്ലിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – ധനഞ്ജയ് ശങ്കര്‍, കളറിസ്റ്റ് – ജോജി പാറക്കല്‍, സ്റ്റില്‍സ് – നവീന്‍ മുരളി,
മീഡിയ പ്ലാനിംഗ് & പി ആര്‍ – ടൈറ്റസ് പി രാജ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, ഡിസൈന്‍ – യെല്ലോടൂത്ത്‌സ്.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...