തിരുവനന്തപുരം: നികുതി കുടിശിക സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നഗരസഭ നടത്തിയ അദാലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ നികുതിദായകർ ആശ്വാസത്തിൽ. നികുതി അടച്ചിട്ടും സാങ്കേതിക തകരാർ കാരണം ആയിരങ്ങളും ലക്ഷങ്ങളും കുടിശിക കാണിച്ചവർക്കാണ് അദാലത്തിലൂടെ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. 326 പരാതികൾ ഓൺലൈനായി ലഭിച്ചതിൽ മുഴുവൻ പരാതികളും തീർപ്പാക്കി. ഇതിൽ ഉൾപ്പെട്ട 19 പേരും മുമ്പ് പരാതി നൽകാത്ത 31 പേരും നേരിട്ട് പരാതി നൽകിയ ശേഷം അദാലത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ പരാതികളും പരിഹരിച്ചു.മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ എന്നിവർ മൂന്ന് കൗണ്ടറുകളിലായിരുന്നാണ് പരാതി തീർപ്പാക്കിയത്. നികുതി അടച്ചത് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ആകാത്തതിനാലാണ് പലർക്കും കുടിശിക കാണിച്ചിരുന്നത്. പ്രശ്ന പരിഹരാത്തിനായി എല്ലാ വാർഡുകളിലും നികുതി കുടിശിക ഉള്ളവരുടെ ലിസ്റ്റ് നഗരസഭ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പരാതി ഉള്ളവരാണ് ഇന്നലെ അദാലത്തിനെത്തിയത്
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)
You must be logged in to post a comment Login