മാനന്തവാടിയില്‍ ആര്‍ടി ഓഫീസ് ജീവനക്കാരി സിന്ധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെട്ട് ഗതാഗത മന്ത്രി ആന്റണി രാജു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടു.സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സൂചന നല്കുന്ന ഡയറി കുറിപ്പുകള്‍ പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി.സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)
You must be logged in to post a comment Login