ബോളിവുഡിൽ 30 വർഷം പൂർത്തിയാക്കിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിച്ച് നടൻ ഷാരൂഖ് ഖാൻ. #AskSRK എന്ന സെഷനിലൂടെയാണ് അദ്ദേഹം സംസാരിച്ചത്. “രാഹുലിനെപ്പോലുള്ള വേഷങ്ങൾ നഷ്ടപ്പെടുന്നുണ്ടോ?” എന്ന ചോദ്യത്തിന്, താൻ ഇനി പ്രണയചിത്രങ്ങളിൽ അഭിനയിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ എന്നും ഇനി റൊമാന്റിക് സിനിമകൾ ഇല്ലെന്നും അതിന്റെ പ്രായം കഴിഞ്ഞെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അതേസമയം തൻ്റെ പുതിയ ചിത്രമായ ‘പത്താൻ’ന്റെ ആദ്യ മോഷൻ പോസ്റ്ററും താരം പുറത്തുവിട്ടിരുന്നു. യഷ് രാജ് ഫിലിംസിന്റെ പിന്തുണയോടെ 2023 ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ദീപിക പദുക്കോൺ അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്യും. ഈ ചിത്രത്തിലൂടെ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
![](https://www.vismayanews.in/wp-content/uploads/2024/02/vis-logo-1.jpg)
You must be logged in to post a comment Login