Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ബിൽഗേറ്റ്സ് വീണ്ടും പ്രണയത്തിൽ; വൈറലായി വീഡിയോകളും ചിത്രങ്ങളും

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും പ്രണയത്തിലാണെന്ന് വാർത്തകൾ. ഇവന്‍റ് പ്ലാനറും സാമൂഹിക പ്രവർത്തകയുമായ പൗല ഹാർഡിനെയാണ് അദ്ദേഹം പ്രണയിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഒറാക്കിളി’ൻ്റെ സിഇഒ മാർക് ഹർഡിൻ്റെ ഭാര്യയായിരുന്നു പൗല. 2019 ഒക്ടോബറിൽ കാൻസർ ബാധിച്ച് മാർക്ക് മരണപ്പെട്ടു. 67 കാരനായ ബിൽ ഗേറ്റ്സ് ഒരു വർഷത്തിലേറെയായി പൗലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് സിംഗിൾ മത്സരം കാണാൻ ബിൽ ഗേറ്റ്സും പൗലയും ഒരുമിച്ചെത്തിയതിന്‍റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

2021 മെയ് മാസത്തിൽ ഗേറ്റ്സും മെലിൻഡയും 30 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ ഇരുവരും നിയമപരമായി വേർപിരിഞ്ഞിരുന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇരുവരും ഒരുമിച്ച് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...