Vismaya News
Connect with us

Hi, what are you looking for?

EDUCATION

വിദ്യാർഥികളിൽ നിന്ന് അധ്യാപകർ പാരിതോഷികം വാങ്ങരുത്; നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ അധ്യാപകർ വിദ്യാർഥികളിൽ നിന്ന് പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കണം എന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.വ്യാപകമായി അധ്യാപകർക്ക് വിദ്യാർത്ഥികൾ വിലകൂടിയതും അല്ലാത്തതുമായ സമ്മാനങ്ങൾ നൽകുകയും അവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമായ പശ്ചാത്തലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ നൽകുന്നതിനും വാങ്ങുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രീ പ്രൈമറി തല മുതൽ ഹൈസ്കൂൾ തലം വരെ പഠിപ്പിക്കുന്ന അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്നത് വിലക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത് എങ്കിലും സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും ഈ ഉത്തരവ് ബാധകമാണ്.ഒരു ക്ലാസിലെ ഒരു കുട്ടി അധ്യാപകർക്ക് സമ്മാനം വാങ്ങി നൽകുമ്പോൾ മറ്റു കുട്ടികളും ഈ പ്രവണത ആവർത്തിക്കുകയും ഏറ്റവും മികച്ച സമ്മാനം അധ്യാപകർക്ക് നൽകാൻ ശ്രമിക്കുന്നത് കുട്ടികൾക്കിടയിൽ സമാനസിക സമ്മർദ്ദവും വാശിയും ഉണ്ടാക്കുന്നതിന് ഇടയാക്കും എന്നും രക്ഷിതാക്കൾക്ക് ഇത് അധിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യും എന്നതിനാലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...