Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മോഹൻലാലിനൊപ്പം തിളങ്ങിയ നടി; സ്‌കൂട്ടറിൽ സിംപിളായി….താരത്തെ മനസിലായോ

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിദ്ധ്യമായിരുന്നു. ഇപ്പോഴിതാ താരം ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു സ്‌കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുകയാണ് താരം.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്. ഈ നടിയെ മനസിലായോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് ഉഷ തന്നെയാണോ അതോ ഉഷയുടെ രൂപത്തിലുള്ള മറ്റാരോ ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ചിലർ താരത്തെ അഭിനന്ദിക്കാനും മറന്നില്ല. ചെങ്കോലിൽ മോഹൻലാലിനോട് ഉഷ പറയുന്ന ഡയലോഗുകൾ വരെ ആളുകൾ കമന്റായി പങ്കുവയ്ക്കുന്നുണ്ട്.

viral-video-

യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിൽ കൂടുതൽ പേർ കണ്ടു. ചിലർ പങ്കുവച്ച കമന്റുകൾ ഇങ്ങനെയാണ്, ‘ചെങ്കോലിൽ, ഏട്ടന് പൈസ എന്തെങ്കിലും വേണോ.. ഇപ്പോൾ ഞാൻ ജോലിക്ക് പോവുന്നുണ്ട് ചേട്ടാ എന്ന് പറയുന്ന സീൻ’, ‘ആലപ്പുഴയിൽ വെറും സാധാരണക്കാരിൽ വെറും സാധാരണക്കാരി ആയി ജീവിക്കുന്ന 90കളിൽ മലയാള സിനിമകളിൽ സജീവമായിരുന്ന പഴയകാല നടി ഉഷ’, ‘അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് ഇവരുടെ സിനിമയൊക്കെ കണ്ടിട്ട് തിലകൻ ചേട്ടന്റെ മകളായിട്ടും ലാലേട്ടന്റെ അനിയത്തിയായിട്ടും അഭിനയിച്ച മനസ്സിൽ നിന്നും പോവില്ല നമ്മൾ പോലും കരഞ്ഞു പോയിട്ടുണ്ട്’.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...