Vismaya News
Connect with us

Hi, what are you looking for?

TECH

10,000 രൂപയിൽ താഴെ, ഐടെലിന്റെ ഏറ്റവും പുതിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ എത്തി; മറ്റ് സവിശേഷതകളും അറിയാം

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍ 108MP AI ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ചെയ്യുന്ന 10000 രൂപക്ക് താഴെയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന് അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു എന്നാണ് ഐടെല്‍ എസ്24ന്റെ ലോഞ്ചിനെപ്പറ്റി കമ്പനി പറയുന്നത്. അധികം ചെലവില്ലാതെ മികച്ച ക്യാമറയും വേഗത്തിലുള്ള പ്രകടനവും ആഗ്രഹിക്കുന്ന യുവാക്കൾക്കായി ഈ ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ബാറ്ററി സ്റ്റാറ്റസും ഇന്‍കമിംഗ് കോളുകളും പോലുള്ള പ്രധാന അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫ്രണ്ട് ക്യാമറ കട്ട്ഔട്ടിന് ചുറ്റും ഡൈനാമിക് ബാര്‍ ഫീച്ചര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ G91 ഒക്ടാ കോര്‍ പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്.5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാര്‍ജിംഗും ഐടെല്‍ എസ്24ന് ഉണ്ട്. 5+ മണിക്കൂര്‍ ഗെയിമിംഗും 7.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഇതിന് സാധിക്കുമെന്ന് ഐടെല്‍ അവകാശപ്പെടുന്നു. ബാറ്ററി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗ പാറ്റേണുകളെ അടിസ്ഥാനമാക്കി ചാര്‍ജിംഗ് വേഗത ക്രമീകരിക്കുന്ന ‘AI സ്മാര്‍ട്ട് ചാര്‍ജ്’ ഫീച്ചറും ഈ ഫോണിലുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...