Vismaya News
Connect with us

Hi, what are you looking for?

HEALTH

ബിപി കുറയ്‌ക്കാം; കുടിക്കാം ഈ പാനീയങ്ങൾ

വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് മിക്കവരും. ആദ്യമെല്ലാം പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ബ്ലഡ് പ്രഷർ ഇപ്പോൾ യുവതലമുറയെ വരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്.

ബിപി കുറയ്‌ക്കുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന ചില പാനീയങ്ങളാണ് പറയുന്നത്. ധാരാളമായി ഫൈബറും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ വെള്ളം ബിപി കുറയ്‌ക്കുന്നതിന് സഹായകമായ പാനീയമാണ്. ഇതുകൂടാതെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ സി, ഫൈബർ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ജ്യൂസും ബിപി കുറയ്‌ക്കുന്നതിന് സഹായകമാണ്.

നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ധാരാളമായി ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നെല്ലിക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് ബി പി കുറയ്‌ക്കുന്നതിന് ഗുണം ചെയ്യും.

തക്കാളി ജ്യൂസ് കുടിക്കുന്നതിലൂടെ ബിപി കുറയ്‌ക്കാൻ സാധിക്കും. തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയാണ് ബി പി കുറയ്‌ക്കുന്നതിന് സഹായിക്കുന്നത്. രാവിലെ വെറും വയറ്റിൽ ഇഞ്ചി ചായ കുടിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...