Vismaya News
Connect with us

Hi, what are you looking for?

HEALTH

സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ്; മുഖം തിളങ്ങും മിനിറ്റുകൾ കൊണ്ട്

കാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിവുള്ളതല്ല. പൊട്ടാസ്യം ധാരാളമായുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് വളരെ നല്ലതാണ്.മുഖത്തെ ചുളിവുകളും കറുപ്പും നീക്കം ചെയ്യാൻ കാരറ്റ് ഫേസ് മാസ്ക് ഉപയോ​ഗിക്കാവുന്നതാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ അമിതമായ എണ്ണ പുറന്തള്ളുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചർമ്മത്തിന് നല്ല രീതിയിൽ പ്രവർത്തിക്കുകയും ചർമ്മത്തെ ജലാംശം പകരുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റി നിർത്തുകയും ചെയ്യൂ.പൊട്ടാസ്യം ധാരാളമായുള്ള കാരറ്റ് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. രണ്ട് ടീസ്പൂൺ കാരറ്റ് പേസറ്റും രണ്ട് ടീസ്പൂൺ പാലും ചേർത്ത് മുഖത്തിടുന്നത് സൺ ടാൺ മാറ്റാൻ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാം.

തൈര്, കാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.സൂര്യനിൽ നിന്നുള്ള കഠിനമായ ചൂടിനെ പ്രതിരോധിച്ച് നിർത്താൻ കാരറ്റ് ഉപയോഗിച്ച് ഒരു സ്പ്രേ തയാറാക്കാം. കാരറ്റ് ജ്യൂസും റോസ് വാട്ടറും തുല്യ അളവിലെടുത്ത് സ്പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. ഈ മിക്സ് മുഖത്തും ശരീരത്തിലും സ്പ്രേ ചെയ്യുന്നത് യുവിഎ രശ്മികളിൽനിന്നും ത്വക്കിനെ സംരക്ഷിക്കും

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...