Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ദർശനായി തീയറ്ററുകളിൽ പൊട്ടിച്ചിരി വിടർത്താൻ കുഞ്ചാക്കോ ബോബന്‍; ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

തമിഴ് നടൻ ആര്യയും ഷാജി നടേശനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായി സിനി ഹോളിക്സ് എത്തുന്നു. ഒരു മുഴുനീള എന്റർടൈനറായി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സിംഹ കൂട്ടിലേക്ക് എടുത്തു ചാടുന്ന ഒരു യുവാവിന്റെ കഥയാണ്‌ പറയുന്നത്. യഥാർത്ഥത്തിൽ തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന യുവാവ് സിംഹ കൂട്ടിലേക്ക് ചാടിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ ദർശൻ എന്ന യുവാവായി വേഷമിടുന്നത്. ജയേഷ് നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...