Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ

ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം.

കാസിരം​ഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും ഇടയിൽ 190 മൃഗങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. 2022 ൽ അവരുടെ ലക്ഷ്യം പൂർത്തിയായി. ഡികാപ്രിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

കാസിരംഗയിൽ ഏകദേശം 2,200 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ഇത് ലോകത്തിലെ മുഴുവൻ കാണ്ടാമൃഗത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗം വരും. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇവയുടെ എണ്ണം 200 ആയിരുന്നു. അതിൽ നിന്ന് 3,700 ആയി ഉയർന്നതായുള്ള ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി’ന്റെ റിപ്പോർട്ടിനൊപ്പമാണ് ഇന്ത്യയിലെ ഈ വിജയമെന്നും ഡികാപ്രിയോ കൂട്ടിച്ചേർത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...