Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയ്ക്കവസാനമാകുന്നു; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍ പുറത്ത്

ഹോളിവുഡ്: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ആഗോള ബോക്സ് ഓഫീസിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ തുടക്കമാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനം രണ്ട് ഭാഗങ്ങളിലായിരിക്കും. ഫാസ്റ്റ് എക്സ് ഇവയിൽ ആദ്യത്തേതാണ്. 20 വർഷം മുമ്പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നിരവധി ആവേശകരമായ ദൗത്യങ്ങളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങളെ മറികടക്കുന്ന വിൻ ഡീസൽ അവതരിപ്പിക്കുന്ന ഡോം ടോറെറ്റോയും കുടുംബവും പുതിയ ചിത്രത്തിൽ പഴയ പ്രതികാരവുമായി വരുന്ന ശക്തനായ വില്ലനെ നേരിടുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ജേസൺ മോമോവയാണ് ഡാന്‍റെ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ക്ലാഷ് ഓഫ് ദി ടൈറ്റൻസ്, ദി ഇൻക്രെഡിബിൾ ഹൾക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ലൂയിസ് ലെറ്റേറിയറാണ് ഫാസ്റ്റ് എക്സ് സംവിധാനം ചെയ്യുന്നത്. മിഷേൽ റോഡ്രിഗസ്, ടൈറീസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജസ്, നതാലി ഇമ്മാനുവൽ, ജോർദാന ബ്രൂസ്റ്റർ, സുങ് കാങ്, ജേസൺ സ്റ്റാതം, ജോൺ ഈസ്റ്റ് വുഡ്, സ്കോട്ട് ഈസ്റ്റ് വുഡ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓസ്കാർ ജേതാക്കളായ ഹെലൻ മിറൻ, ചാർലിസ് തെറോൺ എന്നിവരും ചിത്രത്തിലുണ്ട്. 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...