Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘പാവം ആമിർ..’; ആമിർ ഖാനെയും പരിഹസിച്ച് കങ്കണ റണാവത്ത്

മുംബൈ: ആമിർ ഖാനെതിരെ രംഗത്തെത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ കങ്കണയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ ആമിറിനെ മോശമായാണ് കങ്കണ അഭിസംബോധന ചെയ്തത്. എഴുത്തുകാരി ശോഭ ഡേയുടെ പരിപാടിയിൽ ആമിർ പറഞ്ഞ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നു. ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദിച്ചു. ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നീ നടിമാരെയാണ് ആമിർ തിരഞ്ഞെടുത്തത്. എന്നിരുന്നാലും, ശോഭ ഡേ കങ്കണ റണാവത്തിൻ്റെ പേരാണ് പറഞ്ഞത്. കങ്കണയെ ശക്തയായ നടിയെന്ന് വിശേഷിപ്പിച്ച ആമിർ, കങ്കണയും ഈ റോളിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു.

ട്വിറ്റർ പേജായ കങ്കണ ഡെയ്ലി ഈ വീഡിയോ പങ്കുവച്ചിരുന്നു. “കങ്കണയുടെ വൈവിധ്യമാർന്ന പ്രകടനത്തെ ആമിർ പ്രശംസിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. പക്ഷെ, ഇത് റീട്വീറ്റ് ചെയ്ത കങ്കണ തനിക്ക് മുന്‍നിര ബോളിവുഡ് നടന്മാരോടുള്ള വെറുപ്പ് മറച്ചുവയ്ക്കാതിരുന്നില്ല. ‘പാവം ആമിർ ഖാൻ. മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്ത പോലെ അഭിനയിക്കാന്‍ പരമാവധി ശ്രമിച്ചു’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...