പാറ്റ്ന: ബിഹാറില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചൂ. വെടിവെയ്‌പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരേയാണ് വെടിവയ്‌പ്പുണ്ടായത്. ലഖിസരായി കബയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചാബി മൊഹല്ലയില്‍ തിങ്കളാഴ്ച ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ആറുപേര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ചന്ദന്‍ കുമാര്‍, രാജ്നന്ദന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ലവ്ലി കുമാരി, പ്രീതി കുമാരി, ദുര്‍ഗാകുമാരി, ശശിഭൂഷണ്‍ കുമര്‍ എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ ആദ്യം സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പട്നയിലേക്ക് മാറ്റും.
അതേസമയം, വെടിവെച്ചത് ആരാണെന്നോ എന്തിനെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. വ്യക്തിവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറയുന്നു
