Vismaya News
Connect with us

Hi, what are you looking for?

HEALTH

കുട്ടികളിലെ ഉറക്ക കുറവാണോ പ്രശ്‌നം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എല്ലവരുടെയും ആരോഗ്യത്തിനായി കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ഒരു ദിവസം ശരാശരി ഒരു മനുഷ്യന്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ കുട്ടികളുടെ ഉറക്കം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ ഉറക്കം പ്രശ്നമാകുന്നത് സാധാരണയാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് കൃത്യമായ സമയം കണക്കാക്കുക. അത് ഒരു ശീലമാക്കിപ്പിക്കുക. കുട്ടികളെ അധിക സമയം ഫോണില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്ത്.

അവരോട് നന്നായി ഇടപഴകി സംസാരിക്കുക. കഥകള്‍ പറയുക, പാട്ട് പാടുക അങ്ങനെ അവരറിയാതെ തന്നെ ഉറക്കത്തിലേക്ക് വീഴും. കുട്ടികള്‍ക്ക് ശാന്തമായി ഉറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക. അടുത്ത ദിവസം രാവിലെ കുട്ടിക്ക് സ്‌കൂളില്‍ പോവുമ്പോള്‍ എടുക്കാനുള്ളവയെല്ലാം രാത്രി തന്നെ തയ്യാറാക്കി വയ്‌ക്കുക. ഉറക്ക സമയത്തിനും എല്ലാ ശീലങ്ങള്‍ക്കും ഒരു കൃത്യത കൊണ്ടുവരിക

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...