Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രജിനി കാന്തും ഉലഗനായകന്‍ കമല്‍ ഹാസനും ഒരേ ഫ്രെയിമില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനി കാന്തും ഒരുമിച്ചുള്ള ഓരേ ഫ്രെയ്മിലുള്ള ചിത്രമാണ് ട്രെന്‍ഡിംഗ് ആകുന്നത്. 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ അതാത് സിനിമകളായ ‘ഇന്ത്യന്‍-2’, ‘തലൈവര്‍170’ എന്നിവയുടെ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണവ.

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് ‘ഇന്ത്യന്‍ 2’. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിര്‍വഹിക്കും. എ.ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാംമത് ചിത്രമാണ് ‘തലൈവര്‍170’. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...