മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബാനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ”പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.