Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഈ നാടിനെതിരായി ഞങ്ങളെന്ത് ചെയ്തു? ഈ അവസ്ഥയിൽ കരിങ്കൊടിയുമായി വരാമോ, ഒപ്പംനിൽക്കേണ്ടേ- മുഖ്യമന്ത്രി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ഒന്നിച്ച് പോരാടാന്‍ തയ്യാറാകാത്ത പ്രതിപക്ഷ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിനെതിരായി തങ്ങളെന്ത് ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തെ കുറിച്ച് പറയാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ആരോഗ്യകരമായ ബന്ധം ഉണ്ടാക്കാന്‍ എത്ര ശ്രമിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിച്ച് നടക്കുന്നയാളുകളുണ്ട്. അല്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ നവകേരള യാത്രയുടെ മുന്നിലേക്ക് കരിങ്കൊടിയുമായിട്ട് വരുമോ. ഇന്നെന്താ അന്തരീക്ഷം, കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ നടപടിക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീംകോടതിയിലടക്കം പോയിരിക്കുകയാണ്. ഇതുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷത്തോട് പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു. ആ ആഭ്യര്‍ത്ഥന വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് നിങ്ങളുമായി ഒരു ബന്ധവും യോജിപ്പുമില്ലെന്നാണ്. അതാണോ സ്വീകരിക്കേണ്ട സമീപനം. ഇത് നാടിന്റെ പ്രശ്‌നമല്ലേ. നാടിന് വേണ്ടിയല്ലേ. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ വേണ്ടയില്ല. നമ്മുടെ നാടിന് കിട്ടേണ്ട പണം കിട്ടാതിരിക്കുന്ന ഈ ഒരു വര്‍ഷം മാത്രം ബാധിക്കുന്ന കാര്യമല്ല. അത് കൂറേ വര്‍ഷങ്ങളിലേക്ക് ബാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...