Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൊഴിലുടമയുടെ അടുത്ത് നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ പിഴ; ഉത്തരവ് പ്രവാസി മലയാളിക്കെതിരെയുള്ള പരാതിയില്‍

റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും. ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്‌ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേപോലെ തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴില്‍ അവസാനിപ്പിച്ചാലും തൊഴില്‍ കരാര്‍ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. പ്രവാസി മലയാളിയായ തെഴിലാളിക്കെതിരെ റിയാദിലെ കമ്പനി നല്‍കിയ പരാതിയില്‍ നടന്ന വാദത്തിലാണ് കോടതിയുടെ ഉത്തരവ്.

രോഗിയായ തനിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് അനുമതിയില്ലാതെ തൊഴിലാളി ഇറങ്ങിപ്പോയതായിരുന്നു സംഭവം. തൊഴില്‍ കരാര്‍ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധിച്ചത്.

രണ്ടു വര്‍ഷത്തേക്കുള്ള തൊഴില്‍ കരാര്‍ പ്രകാരം 1500 റിയാല്‍ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയില്‍ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങി. തൊഴില്‍ കരാര്‍ പ്രകാരം ഇനിയും ഒരു വര്‍ഷം കൂടി ജോലിയില്‍ തുടരേണ്ടതുണ്ട്. ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴില്‍ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങുകയായിരുന്നു.

രണ്ട് പ്രാവശ്യം സമന്‍സയച്ചിട്ടും തൊഴിലാളി വാദസമയത്ത് ഹാജറായതുമില്ല. തുര്‍ന്ന് ആര്‍ട്ടിക്കിള്‍ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാല്‍ ആര്‍ട്ടിക്കിള്‍ 77 പ്രകാരം തൊഴില്‍ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നല്‍കിയില്‍ല. പണം നല്‍കിയില്ലെങ്കില്‍ പത്ത് വര്ഷത്തെ യാത്ര വിലക്കുണ്ടാവും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...