Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘കെഎസ്ആർടിസി’ എന്ന പേര് കേരളത്തിനു മാത്രമല്ല കർണാടകയ്‌ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

വർഷങ്ങളോളമായി ഉപയോഗിക്കുന്ന പേര് ഒരു സംസ്ഥാനത്തിനായി മാത്രം നൽകാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു.
കേരളത്തിലേയും കര്‍ണാടകത്തിലേയും സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് പേര് ഒന്നു തന്നെയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും, കര്‍ണാടക റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും എന്നാണ് അറിയപ്പെടുന്നത്.

ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി ബസ് എന്ന് ടൈപ്പ് ചെയ്താൽ രണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആയിരുന്നു കേരളം ഹർജി നൽകിയിരുന്നത്.

1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തില്‍ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1973 ആണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...