Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ്; യുവതി പിടിയിൽ

തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന്‍ (അനു 33)  ആണ് അറസ്റ്റിലായത്. കോര്‍പറേഷന്‍ ജീവനക്കാരിയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ അനുവിനെ ഫോര്‍ട്ട് സി.ഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘങ്ങള്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തില്‍ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പറേഷന്‍ സബ്‌സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം. നാലുപേര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നല്‍കുന്നത്. ഇത്തരത്തില്‍ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പറില്‍ സമ്മതപത്രം എഴുതിച്ചേര്‍ത്ത് വായ്പാ തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാര്‍ തട്ടിപ്പ് മനസ്സിലാക്കിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...