Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഹിമാലയൻ മലനിരകൾ സഞ്ചാരികൾക്ക് ഇനി പറന്ന് കാണാം; ജിറോകോപ്റ്റര്‍ സഫാരിയുമായി ഉത്തരാഖണ്ഡ്

സാഹസികത വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി ചരിത്രത്തിലാധ്യമായി ഒരു ജിറോകോപ്റ്റര്‍ സഫാരിക്ക് ഇന്ത്യയില്‍ തുടക്കമാവുന്നു. ഉത്തരാഖണ്ഡിലാണ് ഈ നൂതന സഫാരി ഒരുങ്ങുന്നത്.ഉത്തരാഖണ്ഡിലെ നിക്ഷേപക സമ്മിറ്റിന്റെ ടൂറിസം സെഷനില്‍ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. സഞ്ചാരികൾക്ക് ജിറോകോപ്ടറിലൂടെ ഹിമാലയൻ മലനിരകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചുറ്റിക്കറങ്ങി കാണാൻ സാധിക്കുന്നതാണ്.വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതി കൂടിയാണ് ജിറോകോപ്ടർ സഫാരി. ഈ മാസം അവസാനത്തോടെ ജിറോകോപ്റ്റര്‍ പറന്നുതുടങ്ങും. ഭാവിയില്‍ ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
കാറ്റിന്റെ ഗതിയില്‍ സഞ്ചരിക്കുന്ന മിനി ഹെലികോപ്റ്റര്‍ മാതൃകയിലുള്ള വാഹനമാണ് ജിറോകോപ്റ്റര്‍. പ്രതിരോധ, ടൂറിസം മേഖലകളിലാണ് നിലവില്‍ ഇവ ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററിനെക്കാള്‍ ചിലവ് കുറവും സുരക്ഷിതവുമാണ്‌ ജിറോകോപ്റ്ററുകള്‍.

വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രദേശം കൂടിയാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, നൈനിറ്റാള്‍, മസൂറി, ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഹരിദ്വാര്‍, കേദാര്‍ നാഥ്, ബദരിനാഥ് തുടങ്ങി അനന്തമായ ടൂറിസം സാധ്യതകളുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
2024ല്‍ ഋഷികേശിലും ജിറോകോപ്റ്റര്‍ സഫാരി ആരംഭിക്കും. ഋഷികേശിലെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെയുള്ള സഫാരി മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്പനിക്കായിരിക്കും സര്‍വീസ് നടത്താനുള്ള അനുമതി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...