Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആര്യനാട് ഗവ. ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം; ഒരാൾ കസ്റ്റഡിയിൽ

ആര്യനാട് ഗവ. ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മദ്യലഹരിയിലെത്തിയ മൂന്നുയുവാക്കളില്‍ ഒരാളാണ് ഡോക്ടറെ അകാരണമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു.

പിന്നാലെ ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്‌സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാന്‍ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...