Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല മണ്ഡലപൂജ ഡിസംബർ 27ന്

ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 27ന് പകൽ 10 30 ന് പൂജ നടക്കും.
ഡിസംബർ 23ന് രാവിലെ 7 മണിക്ക് വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഡിസംബർ 26ന് പകൽ ഒരു മണിക്ക് പമ്പയിൽ എത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ തങ്കയങ്കി ദർശിക്കാനുള്ള സൗകര്യം വൈകിട്ട് മൂന്നുവരെ ഉണ്ടാകും.

  1. 50ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്ര 6.15ന് 1പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി സോപാനത്തിലേക്ക് ആനയിക്കും.തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും ശബരിമല നട തുറക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...