Vismaya News
Connect with us

Hi, what are you looking for?

COOKERY

ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി കൊണ്ട് നിങ്ങൾ ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത കിടിലൻ ഒരു ബ്രേക്ക് ഫാസ്റ്റ്

ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി കൊണ്ട് കിടിലൻ രുചിയിൽ നമുക്കൊരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി നോക്കാം. തയ്യാറാക്കി കഴിയുമ്പോൾ ഇത് അരിയാണെന്ന് ആരും പറയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കുറച്ച് അരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളമെല്ലാം കളഞ്ഞെടുക്കാം. പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കണം. ഇനി കഴുകി വൃത്തിയാക്കി വെച്ച അരി ഇതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. ഇത് തണുക്കാനായി മാറ്റിവെക്കാം. തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടാൽ നല്ലതുപോലെ പൊടിച്ചെടുക്കണം.

ഇനി അതേ പാൻ തന്നെ അടുപ്പത്തുവച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അല്പം കടുക്, ഉഴുന്ന്എന്നിവ ഇട്ട് പൊട്ടിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കാം. ഒരു കിഴങ്ങ് ചെറുതായി അരിഞ്ഞത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതെല്ലാം കൂടി നല്ലതുപോലെ വഴറ്റിയെടുക്കാം.

സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി അല്പം മഞ്ഞൾപ്പൊടി, കുറച്ച് ചിക്കൻ മസാല ഇനി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കണം. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. തക്കാളി നല്ലതുപോലെ വെന്ത് സോഫ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് പാകത്തിന് വെള്ളമൊഴിച്ചു കൊടുക്കണം. ആവശ്യത്തിന് ഉപ്പ് ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അല്പം കറിവേപ്പില കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം.

പിന്നീട് ഇത് നല്ലതുപോലെ തിളയ്‌ക്കാൻ അനുവദിക്കാം. നല്ലതുപോലെ തിളച്ചു വരുമ്പോൾ തീ കുറച്ചു വെച്ച് ഇതിലേക്ക് നമ്മൾ പൊടിച്ച് മാറ്റി വച്ചിരിക്കുന്ന അരി കുറേശ്ശെയായി ചേർത്ത് പതിയെ ഇളക്കി യോജിപ്പിച്ച് എടുക്കാം. നല്ലതുപോലെ വെള്ളം വറ്റി വരണം. അരി കൊണ്ടുള്ള രുചികരമായ കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെഡി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...