Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെത്തുന്ന ഖൽബിലെ പുതിയ ഗാനം പുറത്തിറങ്ങി

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെത്തുന്ന സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ലെ പുതിയ ഗാനം പുറത്തിറങ്ങി.

‘മാങ്കത്ത പോങ്കത്ത’ എന്നു തുടങ്ങുന്ന ഗാനം തമിഴ് വരികളും റാപ്പും കൊണ്ട് സമ്പുഷ്ടമാണ്. നിഹാല്‍ സാദ്ദിക്ക്, എകെ-ഹാഷ്, ഡിജെ അഗ്നിവേശ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയും നിഹാല്‍ സാദിക്കും ചേര്‍ന്നാണ്.

ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.

ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഖൽബ് ജനുവരിയിൽ തീയറ്ററുകളിലെത്തും.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...