Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

വേനലോ വർഷമോ എന്നൊന്നും നോക്കണ്ട; എപ്പോൾ വേണമെങ്കിലും ചെയ്യാം വെണ്ട കൃഷി

വേനൽക്കാലത്തും വർഷകാലത്തും ഒരുപോലെ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്‌ക്ക. നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ ഇവ കൃഷി ചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രശ്നമേയല്ല. നിരവധി ദഹനുകളാൽ സമ്പന്നമായ വെണ്ടയ്‌ക്ക കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ ശരീരത്തെ സംരക്ഷിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും.

ഗർഭിണികളായ സ്ത്രീകൾക്ക് ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ വെണ്ടയ്‌ക്ക ധൈര്യമായി ഉപയോഗിക്കാം. അങ്ങനെയങ്ങനെ നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമായ വെണ്ടയ്‌ക്ക ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം എന്നതും ആളുകളെ വേണ്ട കൃഷി ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.

വെണ്ടകൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അല്പം അകലത്തിൽ മഴക്കാലത്ത് വെണ്ടകൃഷി ചെയ്യാവുന്നതാണ്. വരികൾ തമ്മിൽ രണ്ടടി യും വരിയിലെ ചെടികൾ തമ്മിൽ ഒന്നരയടിയും അകലത്തിൽ വെണ്ട നടാവുന്നതാണ്. വെണ്ടയിൽ നിമ വരകളുടെ ശല്യം അധികമായി കാണുന്നതിനാൽ ഒരു സെന്റ് സ്ഥലത്ത് 3 കിലോ എന്ന അളവിൽ വേപ്പിൻപിണ്ണാക്ക് അടിവളമായി ചാണകപ്പൊടി എല്ലുപൊടി എന്നിവയ്‌ക്കൊപ്പം ചേർത്ത് കൊടുക്കാം.

അർക്ക അനാമിക, പർബാനി ക്രാന്തി, അർക്ക ആഭ, വർഷ ഉപഹാർ, സുസ്ഥിര, സൽകീർത്തി, അരുണ തുടങ്ങി നിരവധി വെണ്ട ഇനങ്ങൾ ലഭ്യമാണ്. 45 ദിവസമൊക്കെ ആകുമ്പോൾ വിളവെടുക്കാൻ പാകമാകുന്ന വെണ്ട രണ്ടു ദിവസത്തിൽ ഒരിക്കൽ വിളവെടുക്കാനും ശ്രദ്ധിക്കണം.

ഇരുപത്തഞ്ച് മുതൽ 30 വരെ കായ്കൾ ഒരു ചെടിയിൽ നിന്നും പറിച്ചെടുക്കാവുന്നതാണ്. മൂന്നുതവണ വിളവെടുത്ത കഴിയുമ്പോൾ ഒരു മേൽവളം നൽകാനും മറക്കരുത്. കായ് ത്തുരപ്പൻ, തണ്ടു തുരപ്പൻ, ഇലചുരുട്ടി, പച്ചത്തുള്ളൻ, മണ്ഡരി, മീലിമൂട്ട എന്നിവയെല്ലാം വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളാണ്. പൊടിപ്പൂപ്പ്, ഇലപ്പുള്ളി, നരപ്പ് രോഗം എന്നിവയാണ് വെണ്ടയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങൾ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...