Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ മികച്ച 10 സിനിമകളില്‍ രണ്ടാം സ്ഥാനം “കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസിന് “

നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ സ്ട്രീം ചെയ്ത മികച്ച 10 സിനിമകളില്‍ രണ്ടാം സ്ഥാനത്ത് ‘കൂടത്തായി’ ഡോക്യുമെന്ററി്. തെലുങ്ക് ചിത്രം ആദികേശവയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി ഇന്ത്യാ ടുഡേ-നെറ്റ്ഫ്ളിക്‌സ് ഒര്‍ജിനല്‍സ് ഒരുക്കിയ ഡൊക്യുമെന്ററിയാണ് ‘കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ്’

ഡിസംബര്‍ 22-നാണ് കൂടത്തായി കൂട്ടക്കൊലയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഒരു കുടുംബത്തിലെ ആറ് പേരുടെ ഞെട്ടിക്കുന്ന മരണങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബാംഗം തന്നെയായ ജോളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണ് ‘കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ്’.

ഇന്ത്യാ ടുഡേ ഒറിജിനല്‍സ് നിര്‍മ്മിച്ച മൂന്നാമത്തെ ഡോക്യുമെന്ററിയാണിത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡൊക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...