Vismaya News
Connect with us

Hi, what are you looking for?

NATIONAL

അയോധ്യയിൽ ഒന്നര വര്‍ഷം സുഗന്ധം പരത്തും രാംമന്ദിര്‍ അഗര്‍ബതി; 108 അടി നീളം, മൂന്നര കിലോ ഭാരം

അയോധ്യയില്‍ 108 അടി നീളവും മൂന്നര കിലോ ഭാരവുമുള്ള ഭീമന്‍ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. രാമജന്‍മഭൂമി മന്ദിറിന്റെ ഉദ്ഘാടനത്തിനായി ഉദ്ദേശിച്ചുള്ള ധൂപത്തിരിയുടെ നിര്‍മാണം ഗുജറാത്തിലെ വഡോദരയിലാണ് നടക്കുന്നത്. ജനുവരി 22നാണ് ഉദ്ഘാടനം

ഗുജറാത്തിലെ വഡോദരയില്‍ ഒരു ഭക്തന്‍ സൃഷ്ടിച്ച അഗര്‍ബത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തി നിൽക്കുന്ന കൂറ്റന്‍ അഗര്‍ബത്തിക്ക് നൽകിയ പേരും രാമന്റേത് തന്നെ, രാംമന്ദിര്‍ അഗര്‍ബത്തി.

ഗോപാലക് വിഹാ ഭായി ഭാര്‍വാദ് എന്നയാളാണ് അഗര്‍ബത്തി നിര്‍മിച്ച് പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുന്നത്. 108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്.

3000 കിലോഗ്രാം ഗിർ ചാണകം, 91 കിലോഗ്രാം ഗിർ പശു നെയ്യ് , 280 കിലോഗ്രാം ദേവദാർ മരത്തിന്റെ തടി, കൂടാതെ ഇന്ത്യൻ സാംസ്കാരിക പ്രാധാന്യമുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് ഈ അസാധാരണ ധൂപത്തിരി നിര്‍മിച്ചിരിക്കുന്നത്. ട്രെയിലര്‍ ട്രക്കിലാണ് ഭീമാകാരമായ ധൂപത്തിരി അയോധ്യയിലേക്ക് കൊണ്ടുപോവുക. 1800 കിലോമീറ്ററോളം സഞ്ചരിച്ചാവും ട്രെയിലര്‍ ധൂപത്തിരി അയോധ്യയിലെത്തിക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...