Vismaya News
Connect with us

Hi, what are you looking for?

TECH

ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള ആറ് ടെക് കമ്പനികള്‍ ഇന്ത്യയിലെ നിയമനം നിര്‍ത്തിവെക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ടെക് ജീവനക്കാര്‍ക്ക് തിരിച്ചടിയാകാന്‍ പോകുന്നു. ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള ആറ് ടെക് ഭീമന്‍മാര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്ഫോംസ്), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്) എന്നീ ആറ് ടെക് കമ്പനികളുടെ ഇന്ത്യയിലെ നിയമനങ്ങളില്‍ കുത്തനെ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ മൊത്തത്തില്‍ 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ ടെക് കമ്പനികളുടെ സജീവ നിയമനം അതിന്റെ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഇത് 98 ശതമാനം കുറഞ്ഞു. അതോടെയാണ് കമ്പനികള്‍ താല്‍ക്കാലികമായി നിയമനം നിര്‍ത്തിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

 

 

 

സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ആയിരുന്നു ഏറ്റവും കടുത്ത നീക്കം നടത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലില്‍, 12,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍, നെറ്റ്ഫ്‌ലിക്‌സ്, മെറ്റ തുടങ്ങിയ കമ്പനികളിലെ ടെക് ജോലികള്‍ക്കുള്ള ആവശ്യം 2023-ല്‍ 78 ശതമാനം കുറഞ്ഞു. ഇന്ത്യയിലാണ് ഏറ്റവും കുറവ്.

 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...