Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആമസോണ്‍ പ്രൈമില്‍ ജനുവരി 29 മുതല്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും; അധിക തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാം

ആമസോണ്‍ പ്രൈം വീഡിയോയും പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ കാണിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള പ്ലാനുകളില്‍ സിനിമകള്‍, ടിവി പരിപാടികള്‍ എന്നിവയ്‌ക്കൊപ്പം പരസ്യങ്ങളും കാണിക്കും. 2023 ല്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധിക തുക നല്‍കിയാല്‍ ഈ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 2024 ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപത്തിന് പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് പരസ്യങ്ങള്‍ കാണിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യ ഉള്‍പ്പടെ മറ്റെല്ലാ രാജ്യങ്ങളിലേക്കും ഇത് താമസിയാതെ തന്നെ എത്തിച്ചേക്കും.

ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമേ തങ്ങള്‍ ലക്ഷ്യമിടുന്നുള്ളൂ. അതിന് ഉപഭോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും നിലവിലെ നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നും ആമസോണ്‍ പ്രൈം അറിയിച്ചു. പരസ്യങ്ങള്‍ മാറ്റാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം അധികമായി നല്‍കേണ്ടത്. പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഇമെയിലില്‍ ചേര്‍ത്തിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...