Vismaya News
Connect with us

Hi, what are you looking for?

NATIONAL

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ…. പ്രധാനമന്ത്രി വീടുകൾ നിർമിച്ചുനൽകും – രാജസ്ഥാൻ മന്ത്രി

ജയ്പുർ: രാജസ്ഥാനിലെ ജനങ്ങളോ‍ട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ബാബുലാൽ ഖരാദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകുമെന്നതിനാൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖരാദിയുടെ പരാമര്‍ശത്തിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ പരസ്പരം നോക്കുകയും സദസ്സിലുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു. “ആരും പട്ടിണി കിടക്കരുതെന്നും കൂരയില്ലാതെ ഉറങ്ങരുതെന്നതും പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. നിങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക. പ്രധാനമന്ത്രി നിങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകും, പിന്നെ എന്താണ് പ്രശ്നം?” ഖരാദി ചോദിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് വീണ്ടും വോട്ട് ചെയ്യണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ നടപടികൾക്ക് തുടക്കമിടുകയാണ്. എൽപിജി സിലിണ്ടർ വിലയിൽ 200 രൂപ കുറച്ചിട്ടുണ്ടെന്നും രാജസ്ഥാനിലെ ബിജെപി സർക്കാർ ഇപ്പോൾ ഉജ്ജ്വല സ്കീമിന് കീഴിൽ 450 രൂപയ്ക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...