Vismaya News
Connect with us

Hi, what are you looking for?

TECH

പുതിയ ഫീച്ചറുകളുമായി വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

വൺപ്ലസ് ഏറ്റവും പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സ്മാർട്ഫോൺ ആണ് വൺപ്ലസ് 12R. ജനുവരി 23-നാണ് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് Ace 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് വൺപ്ലസ് 12R. സ്‌നാപ് ഡ്രാഗ്ൺ 8Gen 2 ചിപ്പ്‌സെറ്റ്, 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, 27 മിനിറ്റു കൊണ്ട് 100 ശതമാനം ചർജ് ചെയ്യാൻ കഴിയുന്ന 5,500mAh ബാറ്ററിയാണ് ഇതിനുള്ളത്. 100 വാട്ടിന്റെ ചാർജറും ഉൾപ്പെടുന്നുണ്ട്.

വൺപ്ലസ് 12 ന്റെ കൂടെയാണ് വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട് ഫോണുകൾ ഏത് കളറുകളിൽ ലഭ്യമാകുമെന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആമസോണിൽ ഈ സ്മാർട്ട് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടുണ്ട്. കറുപ്പ്, നീല നിറങ്ങളിൽ വൺപ്ലസ് 12R ലഭ്യമാകും.

വൺപ്ലസ് Ace 3യുടെ പതിപ്പായതിനാൽ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ള ഫീച്ചറുകൾ വൺപ്ലസ് 12R ഉൾപ്പെടുമെന്നാണ് സൂചന. 16 ജിബിയുടെ എൽപിഡിഡിആർ 5x റാം സ്റ്റോറേജാണ് ഈ ഫോണിന് നൽകുന്നത്. 50mp പ്രൈമറി ക്യാമറ, 8mp അൾട്രാവൈഡ് ക്യാമറ, 2mp മാക്രോ ക്യാമറ, 16mp ഫ്രൻഡ് ക്യാമറ എന്നിവ 12R-ൽ നൽകുന്നുണ്ട്. ഫോണിന്റെ ബേസിക് മോഡലിന് 40,000 മുതൽ 42,000 രൂപ വരെയായിരിക്കും വില.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...