Vismaya News
Connect with us

Hi, what are you looking for?

TECH

പുതിയ കാഴ്ചാനുഭൂതി നല്‍കാന്‍ ഓരോ കണ്ണിനുമായി 4കെ ഡിസ്പ്ലേ; ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍

ന്യൂയോര്‍ക്ക്: ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ. ഇവ ഫെബ്രുവരി രണ്ടിന് അമേരിക്കന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ അടക്കമുള്ള മറ്റു വിപണികളില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ആപ്പിള്‍ വ്യക്തത വരുത്തിയിട്ടില്ല.

ജനുവരി 19 മുതൽ ഉപഭോക്താക്കൾക്ക് ഈ ഹെഡ്സെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ, 3499 ഡോളറാണ് (ഏകദേശം 2.9 ലക്ഷം രൂപ) ഇതിന്റെ പ്രാരംഭ വിലവിഷന്‍ പ്രോ എന്ന പേരിലാണ് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്. 256 ജിബി സ്‌റ്റോറേജ് ആണ് ഇതിന്റെ പ്രത്യേകത. പുതിയ കാഴ്ചാനുഭൂതി നല്‍കാന്‍ ഓരോ കണ്ണിനുമായി 4കെ ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റിയില്‍ നിന്ന് വിര്‍ച്വല്‍ റിയാലിറ്റിയിലേക്കും തിരിച്ചും സ്വിച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത. ഉപയോക്തൃ-സൗഹൃദ ഡയല്‍ സംവിധാനം വഴിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.ആപ്പിളിന്റെ M2 ചിപ്പും പുതിയ R1 ചിപ്പും സമന്വയിപ്പിക്കുന്ന ഡ്യുവല്‍-ചിപ്പ് സജ്ജീകരണമാണ് ഇത് നല്‍കുന്നത്.

ഡ്യുവല്‍ ലൂപ്പ് ബാന്‍ഡ്, സോളോ നിറ്റ് ബാന്‍ഡ് എന്നിവയുമായാണ് ആപ്പിള്‍ വിഷന്‍ പ്രോ വരുന്നത്. ഇത് ഹെഡ്സെറ്റ് ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രണ്ട് ഓപ്ഷനുകള്‍ നല്‍കും.

ഹെഡ്സെറ്റിനോടൊപ്പം ലൈറ്റ് സീല്‍, രണ്ട് ലൈറ്റ് സീല്‍ കുഷ്യന്‍സ്, ബാറ്ററി, യുഎസ്ബി-സി ചാര്‍ജ് കേബിള്‍, പോളിഷിംഗ് ക്ലോത്ത്, യുഎസ്ബി-സി പവര്‍ അഡാപ്റ്റര്‍ എന്നിവ ഉള്‍പ്പെടെയാണ് നല്‍കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...