Vismaya News
Connect with us

Hi, what are you looking for?

HEALTH

ആർത്തവ സമയത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമോ; അറിയാം

സാനിറ്ററി പാഡുകളിൽ നിന്നും പുതുതലമുറ അതിവേഗം മെൻസ്ട്രൽ കപ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ചിലർ അതിൽ നിന്നും വിട്ടുനിൽക്കുന്നു.

ഉത്കണ്ഠയും പേടിയുമാണ് ചിലരെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് കരുതുന്നവരും കുറവല്ല. എന്നാൽ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത്.

പരിസ്ഥിതി സൗഹൃദവും പോക്കറ്റ് ഫ്രണ്ട്ലിയുമായ കപ്പ് ഉപയോഗിക്കുന്നത് പാഡ് ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന അണുബാധയിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. സ്മാൾ, മീഡിയം, ലാർജ് എന്നീ സൈസുകളിൽ ലഭ്യമാകുന്ന മെൻസ്ട്രൽ കപ്പുകൾ പ്രായം, ലൈംഗിക ബന്ധം, പ്രസവം എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്നതാണ്.

ആർത്തവ ദിവസങ്ങളിൽ ഏകദേശം 12 മണിക്കൂർ വരെ ഒറ്റ സ്ട്രച്ചിൽ കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഒരു തവണ വാങ്ങിയാൽ ഏകദേശം അഞ്ചു മുതൽ 10 വർഷം വരെ ഉപയോഗിക്കാവുന്ന കപ്പ് ഓരോ തവണ ഉപയോഗത്തിന് മുൻപും ശേഷവും അണവിമുക്തമാക്കാനും ശ്രദ്ധിക്കണം. സാനിറ്ററി പാഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിനും മെൻസ്ട്രൽ കപ്പ് ഉപയോഗത്തിലൂടെ സാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...