Vismaya News
Connect with us

Hi, what are you looking for?

NATIONAL

‘കർഷകർക്ക് 9000, വനിതാ കർഷകർക്ക് 12000’; ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർലമെന്റിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ കർഷകരെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പി.എം. കിസാൻ പദ്ധതിപ്രകാരം നിലവിൽ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഇതിന് പുറമെ, വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രഖ്യാപിച്ചത്. ഏതാണ്ട് 11 കോടിയിലധികം കർഷകർക്ക് പദ്ധതിപ്രകാരം സർക്കാരിന്റെ സഹായം ലഭിച്ചു. പദ്ധതി തിരഞ്ഞെടുപ്പിൽ വൻ സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാൻമന്ത്രി കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

പ്രതിവർഷം നിലവിൽ നൽകുന്ന 6000 രൂപ, 8000 രൂപയോ അല്ലെങ്കിൽ 9000 രൂപയോ ആയി ഉയർത്തിയേക്കും. 8000 രൂപയാണ് നൽകുന്നതെങ്കിൽ നാല് ഘഡുക്കളായി 2000 രൂപ വീതം നൽകും. 9000 രൂപയാണ് നൽകുന്നതെങ്കിൽ മൂന്ന് ഘഡുക്കളായി 3000 രൂപ വീതം നൽകും. വനിതാ കർഷകർക്ക് ഇതിലും ഉയർന്ന സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. 10000 രൂപ മുതൽ 12000 രൂപ വരെ പ്രതിവർഷം വനിതാ കർഷകർക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

വിവാദമായ കർഷക ബില്ലുകൾ പിൻവലിച്ചെങ്കിലും കർഷകർ കേന്ദ്ര ഭരണത്തിൽ തൃപ്തരല്ല എന്ന വിലയിരുത്തലുകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് കർഷകരെ ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനങ്ങൾ ബജറ്റ് പ്രസംഗത്തിൽ നടത്താൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആലോചിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...